പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ സ്കൂട്ടറിൽ ക്രെയിനിടിച്ച് നഴ്സിങ് വിദ്യാർഥിനി മരിച്ചു. പെരിന്തൽമണ്ണ പാണമ്പിയിലെ പുളിക്കൽ നജീബി ന്റെയും ഫജീലയുടെയും മളായ നേഹ (21) യാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2.30 ന് പെരിന്തൽമണ്ണ കോഴിക്കോട് റോഡിൽ ജൂബിലി റോഡ് ജങ്ഷനിലാണ് അപകടം.അൽഷിഫ നഴ്സിങ് കോളജിൽ ബി.എസ്.സി മൂന്നാം വർഷ വിദ്യാർഥിനിയാണ്.
മലപ്പുറം പൂക്കോട്ടൂരിലെ പാറഞ്ചേരി വീട്ടിൽ അഷർ ഫൈസലുമായി ഞായറാഴ്ചയായിരുന്നു നിക്കാഹ് നടന്നത്. വെട്ടത്തൂർ കാപ്പിലെ ബന്ധു വീട്ടിൽ സൽക്കാരം കഴിഞ്ഞ് നേഹയെ കോളജിൽ കൊണ്ടുപോകാൻ എത്തിയതായിരുന്നു അഷർ ഫൈസൽ. ബൈക്ക് മറുഭാഗത്തേക്ക് കടക്കുന്നതിനിടിൽ യു ടോണിൽ തിരിക്കാനിരിക്കെയാണ് വേഗതയിലെത്തിയ ക്രെയിൻ വന്ന് ഇരുവരും യാത്ര ചെയ്ത സ്കൂട്ടറിന് പിന്നിലിടിച്ചത്. റോഡിൽ തെറിച്ചു വീണ വിദ്യാർഥിനി ക്രെയിനിന്റെ അടിയിൽ പെടുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സഹോദരിമാർ: നിയ, സിയ
0 Comments