Ticker

6/recent/ticker-posts

സെറ്റ്‌കോ കളക്ടറേറ്റ് സമരം വിജയിപ്പിക്കും : കെ.എസ്.ടി.യു

കോഴിക്കോട് : പങ്കാളിത്ത പെൻഷൻ സർക്കാർ വഞ്ചന അവസാനിപ്പിക്കുക, ഭിന്നശേഷി സംവരണ മറവിൽ സ്ഥിര നിയമനം ഇല്ലാതാക്കിയത് പുന:സ്ഥാപിക്കുക, കുടിശ്ശികയുള്ള മുഴുവൻ ആനുകൂല്യങ്ങളും ഉടൻ അനുവദിക്കുക, ശംബള പരിഷ്‌കരണ നടപടികൾ ആരംഭിക്കുക, മെഡി സെപ് സർക്കാർ പങ്കാളിത്തത്തോടെ കാര്യക്ഷമമായി നടപ്പിലാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചർസ് കോൺഫെഡറേഷൻ (സെറ്റ്‌കോ) നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തുന്നതിന്റെ ഭാഗമായി ഡിസംബർ 10 ചൊവ്വാഴ്ച കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തുന്ന മാർച്ചും ധർണയും വിജയിപ്പിക്കാൻ കെ.എസ്.ടി.യു കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനം. ധർണയിൽ പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.ഇ റഹീന ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി കെ മുഹമ്മദ് റഷീദ് അധ്യക്ഷത വഹിച്ചു. പി ടി എം ഷറഫുന്നിസ, ടി ജമാലുദ്ധീൻ, എ പി നാസർ, നാസർ എടപ്പാൾ, ടി കെ മുഹമ്മദ് റിയാസ്, കരീം ടി കെ , ഷംസീർ തൊട്ടിൽപ്പാലം, ടി അഷ്‌റഫ്, എ കെ അബ്ദുള്ള ,വി അഷ്‌റഫ്, സുഹറ ടീച്ചർ, കെ പി സാജിദ്, കമറുദ്ധീൻ കെ, ഫൈസൽ ,സഹീറുദ്ധീൻ, തൻവീർ തൊടന്നൂർ, ടി കെ, സി സി കുഞ്ഞബ്ദുള്ള, ഫസലുറഹ്മാൻ, നൂർജഹാൻ, ഷമീമ, ഷമീല എം, തസ്‌ലീന പി വി സംസാരിച്ചു.

Post a Comment

0 Comments