പൂനൂർ: ജില്ലാ സ്‌കൂൾ കലോൽസവത്തിലും ബാലുശ്ശേരി സബ്ജില്ലയിൽ നടന്ന വിവിധ മേളകളിലും മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാർഥികളെ മങ്ങാട് എ.യു.പി സ്‌കൂളിൽ ആദരിച്ചു. അഡ്വ. കെ.എം സച്ചിൻ ദേവ് എം.എൽ.എ സംഗമം ഉദ്ഘാടനം ചെയ്തു പി.ടി.എ പ്രസിഡന്റ് നൗഫൽ മങ്ങാട് അധ്യക്ഷനായി. ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ മുഖ്യാതിഥിയായിരുന്നു. റസാഖ് അമാന നൽകിയ ഫസ്റ്റ് എയ്ഡ് കിറ്റ് പ്രധാനധ്യാപിക കെ.എൻ ജമീലയും, ഡയലോഗ് കൾച്ചറൽ സെന്റർ നൽകിയ ലൈബ്രറി പുസ്തകങ്ങൾ അധ്യാപിക പ്രിയയും ഏറ്റു വാങ്ങി. ഗ്രാമ പഞ്ചായത്ത് മെംബർ ഖൈറുന്നിസ റഹീം, സ്‌കൂൾ മാനേജർ എൻ.ആർ അബ്ദുൽ നാസർ, എസ്.എസ്.ജി ചെയർമാൻ സി.വി ബാലകൃഷ്ണൻ നായർ, പി.ടി.എ വൈസ് പ്രസിഡന്റ് ടി. ശ്രീകുമാർ, എം.പി.ടി.എ ചെയർപേഴ്‌സൺ ശരണ്യ മനോജ്, എ.കെ ഗ്രിജീഷ്, സ്റ്റാഫ് സെക്രട്ടറി ഖമറുൽ ഇസ്ലാം സംസാരിച്ചു.
0 Comments