Ticker

6/recent/ticker-posts

ഗോകുലം കേരള എഫ്.സി ഇന്ന് സ്വന്തം തട്ടകത്തിൽ ആദ്യ മത്സരത്തിനിറങ്ങുന്നു

കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോൾ സീസണിൽ ഗോകുലം കേരള എഫ്.സി ഇന്ന് സ്വന്തം തട്ടകത്തിൽ ആദ്യ മത്സരത്തിനിറങ്ങുന്നു. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഇന്ന് മിസോറാം ക്ലബായ ഐസ്വാൾ എഫ്.സിയാണ് ഗോകുലത്തിന്റെ എതിരാളി. രാത്രി ഏഴിനാണ്  മത്സരം നടക്കുന്നത്. നിലവിൽ രണ്ടു മത്സരം വീതം കളിച്ച ഗോകുലത്തിനും ഐസ്വാളിനും നാല് പോയിന്റകകളാണ് ഉള്ളത്. ഒരു ജയവും ഒരു സമനിലയും വീതമാണ് ഇരു ടീമിന്റെയും സമ്പാദ്യം. പോയിന്റ് പട്ടികയിൽ ഗോകുലം മൂന്നാമതും ഐസ്വാൾ നാലാമതുമാണ്. പരിചയ സമ്പത്തുള്ള മികച്ച ഇന്ത്യൻ താരങ്ങളുടെ കൂടെ വിദേശ താരങ്ങളും കൂടെ ചേരുമ്പോൾ ഗോകുലം കണക്കിൽ കരുത്തരാണ്. മറുവശത്ത് ഇന്ത്യൻ താരങ്ങളുടെ ടീം മികവാണ് ഐസ്വാളിന്റെ മുഖമുദ്ര. തങ്ങളുടേതായ ദിവസത്തിൽ ഏതു ടീമിനെയും തോൽപ്പിക്കാൻ കെൽപ്പുള്ളവരാണ് ഐസ്വാൾ. 


ആദ്യ മത്സരത്തിൽ ശ്രീനിധി ഡെക്കാനെ രണ്ടിനെതിരേ മൂന്ന് ഗോളിന് പരാജയപ്പെടുത്തിയ ഗോകുലം രണ്ടാം മത്സരത്തിൽ റിയൽ കശ്മീരിനോട് സമനില വഴങ്ങിയിരുന്നു. 1 - 1നായിരുന്നു ഗോകുലവും റിയൽ കശ്മീരും സമനിലയിൽ പിരിഞ്ഞത്. രണ്ടുമത്സരത്തിലും ആദ്യം ഗോൾ വഴങ്ങിയ ശേഷമാണ് ടീം തിരിച്ചു വരവ് നടത്തിയത്.  ടീമിന്റെ പ്രധാനികളായ സ്പാനിഷ് താരം ആബേലഡോയും ഉറുഗ്വൻ താരം മാർട്ടിനും മലയാളി താരം  വി.പി സുഹൈറും  തുടങ്ങിയവരിലൂടെയുള്ള അറ്റാക്കിങ് ഫുട്‌ബോൾ ആണ് ഗോകുലത്തിന്റെ ശൈലി. മികച്ച ആക്രമണ ഫുട്‌ബോളിലൂടെ സ്വന്തം കാണികൾക്കു മുന്നിലെ ആദ്യ മത്സരത്തിൽ തന്നെ ജയംകൊയ്യാനുറച്ചാണ് ഗോകുലമിറങ്ങുന്നത്.


Post a Comment

0 Comments