Ticker

6/recent/ticker-posts

വിസ്ഡം പൂനൂർ മണ്ഡലം തർബിയത്ത് സംഗമം സംഘടിപ്പിച്ചു

പൂനൂർ: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ പൂനൂർ മണ്ഡലം കമ്മിറ്റി തർബിയത്ത് സംഗമം സംഘടിപ്പിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറിയറ്റ് മെമ്പർ മുജാഹിദ് ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. മനുഷ്യന്റെ ആത്മീയ അന്വേഷണങ്ങളെ മറയാക്കി നടക്കുന്ന തട്ടിപ്പുകൾ സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സാമ്പത്തിക തട്ടിപ്പ്, കൊലപാതകങ്ങൾ, ലൈംഗിക ചൂഷണം എന്നിവ വ്യാപകമായി ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങളിൽ നടക്കുന്നുവെന്ന പൊതു അഭിപ്രായത്തെ ഭരണ കൂടം ഗൗരവമായി കാണണമെന്നും സംഗമം ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി സി.പി സാജിദ് അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളിൽ അജ്മൽ ഫൗസാൻ, വി.കെ ഉനൈസ് സ്വലാഹി, കെ. അബ്ദുൽനാസർ മദനി ക്ലാസ്സെടുത്തു. ദാറുൽ ഖുർആൻ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ മണ്ഡലം പ്രസിഡണ്ട് സംസം അബ്ദുറഹിമാൻ, ദാറുൽ ഖുർആൻ കോർഡിനേറ്റർ പി.സി. അബ്ദുസലാം എന്നിവർ വിതരണം ചെയ്തു. വി.സി മുഹമ്മദ് മാസ്റ്റർ, ടി.പി അബ്ദുൽ ഖാദർ മാസ്റ്റർ,ടി.പി. അബ്ദുൽ ജലീൽ, സി.പി മുബശിർ, ടി.പി അഹ്‌മദ് നസീബ്, പി.പി. ജംഷീർ നേതൃത്വം നൽകി.

Post a Comment

0 Comments