ഉണ്ണികുളം ഭിന്നശേഷി ദിനത്തിൽ ഉണ്ണികുളം ജി.യു.പി സ്‌കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എല്ലാ ക്ലാസുകളിലെയും വിദ്യാർത്ഥികൾ പങ്കെടുത്ത ബിഗ് ക്യാൻവാസ് ചിത്രരചന ജി.യു.പി സ്‌കൂൾ കക്കോടിയിലെ ചിത്രകലാധ്യാപകൻ സി.വി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ കെ എം ബാബു അധ്യക്ഷത വഹിച്ചു. എൽ പി വിദ്യാർഥികൾക്ക് വേണ്ടി ചിത്രരചനാ മത്സരവും യുപി വിദ്യാർത്ഥികൾക്ക് വേണ്ടി പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു. ചടങ്ങിൽ സ്‌കൂളിനെ ഹരിത വിദ്യാലയമായി വിളംബരം ചെയ്തു.
സീനിയർ അസിസ്റ്റൻറ് പി വി ഗണേഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. റൗല മറിയം പി പ്രമേയം അവതരിപ്പിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഭിന്നശേഷി വിദ്യാർത്ഥികളെയ അനുമോദിച്ചു. കാഴ്ച പരിമിതികൾക്കിടയിലും ചെസ്സ് മത്സരങ്ങളിൽ കഴിവ് തെളിയിച്ച് സംസ്ഥാന മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇപി നൗഷാദ് മാസ്റ്റർ, സർക്കാർ ജീവനക്കാരുടെ ജില്ലാതല കായികോത്സവത്തിൽ ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനം ലഭിച്ച ഓഫീസ് അസിസ്റ്റൻറ് ഈ പുഷ്പ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. എ കെ ഷീബ , കെ രേഖ, സത്ന, രഞ്ജിനി , എസ് ആർ ജി കൺവീനർമാരായ എംജി സീന മോൾ ,പിആർ റാഫിയ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി കെ പ്രസീത സ്വാഗതവും സ്‌പെഷ്യൽ എഡ്യൂക്കേറ്റർ കെ വി സിനി നന്ദിയും പറഞ്ഞു.
0 Comments