എകരൂൽ: എസ്.എസ്.എഫ് ഉണ്ണികുളം സെക്ടർ സ്റ്റുഡന്റ്‌സ് കൗൺസിൽ വാളന്നൂരിൽ വെച്ച് നടന്നു. മുഹമ്മദ് റാഫി ഖുതുബി കരുമലയുടെ അധ്യക്ഷതയിൽ കെ എം ജെ പൂനൂർ സോൺ സെക്രട്ടറി മുഹമ്മദ് ഇയ്യാട് ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം യൂനുസ് സഖാഫി കൊയിലാണ്ടി ക്ലാസ്സിന് നേതൃത്വം നൽകി. കൗൺസിൽ നടപടികൾക്ക് ഡിവിഷൻ സെക്രട്ടറിമാരായ ഫാറൂഖ് ഖുതുബി പൂനൂർ, ഹാഷിർ എസ്റ്റേറ്റ് മുക്ക്, മുഷ്താഖ് എം.എം പറമ്പ് എന്നിവർ നേതൃത്വം നൽകി. എസ് എസ് എഫ് ഡിവിഷൻ ജ. സെക്രട്ടറി അബ്ബാസ് കാന്തപുരം പുതിയ കമ്മിറ്റി പ്രഖ്യാപിച്ചു. ഷമീർ വാളന്നൂർ, മുർഷിദ് വാളന്നൂർ എന്നിവർ സംസാരിച്ചു. മുഹമ്മദ് ആഷിഖ് വള്ളിയോത് സ്വാഗതവും മിദ്ലാജ് ഇയ്യാട് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ : മുഹമ്മദ് ആഷിഖ് വള്ളിയോത് (പ്രസി), മിദ്ലാജ് ഇയ്യാട് (ജ. സെക്ര), മുഹമ്മദ് ആഷിഖ് എകരൂൽ (ഫി. സെക്ര), അർഷാദ് മുസ്ലിയാർ ഇയ്യാട്, സുഹൈൽ സഅദി മേത്തടം, യൂനുസ് മേത്തടം, ഫത്താഹ് എകരൂൽ, മഹമൂദ് അലി അണിയോത്, സിനാൻ വാളന്നൂർ (സെക്രട്ടറിമാർ).
0 Comments