താമരശ്ശേരി: ബംഗളൂരുവിൽനിന്ന് താമരശേരിയിലേക്ക് യാത്ര ചെയ്ത് വന്ന വിദ്യാർഥിനിയെ താമരശേരി പഴയ സ്റ്റാൻഡിൽ ഇറക്കാൻ വിസമ്മതിച്ച കെ.എസ്.ആർ.ടി.സി സ്‌കാനിയ ബസ് ജീവനക്കാർക്കെതിരെ പരാതിയുമായി വിദ്യാർഥിനി. ബംഗളൂരുവിൽ പഠിക്കുന്ന താമരശേരി കെടവൂർ വാഴക്കാലയിൽ സ്വദേശിനി ബംഗളൂരു സാറ്റലൈറ്റ് സ്റ്റാൻഡിൽനിന്ന് ശനിയാഴ്ച ഉച്ചയോടെയാണ് താമരശേരിയിലേക്ക് ബസ് കയറിയത്. രാത്രി 10ന് പഴയ ബസ് സ്റ്റാൻഡിൽ ഇറക്കാനാവശ്യപ്പെട്ടിട്ടും നിർത്താതെ കാരാടി ഡിപ്പോയുടെ അരികിലാണ് ഇറക്കിവിട്ടതെന്നാണ് പരാതി. രാത്രി എട്ടരയോടെ താമരശേരിയിൽ എത്തിച്ചേരേണ്ടിയിരുന്ന ബസ് ഒന്നരമണിക്കൂർ വൈകി 10 മണിയോടെയാണ് താമരശേരിയിൽ എത്തിയത്. പിന്നീട് പിതാവിനെ വിളിച്ചുവരുത്തി വീട്ടിലേക്ക് പോവുകയായിരുന്നു.
0 Comments