കൊടുവള്ളി: കൊടുവള്ളി നഗരസഭയിൽ ഈ വർഷം പൂർത്തീകരിച്ച ക്രാഡിൽ അങ്കണവാടികളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ വെള്ളറ അബ്ദു നിർവഹിച്ചു. പട്ടിണിക്കര അങ്കണവാടിയിൽ വെച്ചാണ് ഉദ്ഘാടനം നടത്തിയത്. മാനിപുരം, പട്ടിണിക്കര, കളരാന്തിരി ,നെല്ലാം കണ്ടി, ചുണ്ടപ്പുറം, എരഞ്ഞോണ, വല്ലിപ്പറബത്ത്, പാമ്പങ്ങൽ, കരീറ്റിപ്പറമ്പ് എന്നി 10 അങ്കണവാടികളാണ് ക്രാഡിൽ അങ്കണവാടികളായി 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തികൾ പൂർത്തീകരിച്ചത്. അങ്കണവാടികളെ ശിശു സൗഹൃദവും, അവരുടെ വളർച്ചയും, വികാസവും, പരിപോഷിപ്പിക്കുന്ന തരത്തിലേക്ക് ഉയർത്തുകയാണ് ക്രാഡിൽ അങ്കണവാടികൾ ലക്ഷ്യമിടുന്നത്.
ഇന്റീരിയൽ വർക്കുകൾ, ആകർഷമായ ചുവർ ചിത്രങ്ങൾ, കളിക്കോപ്പുകൾ, കാർപ്പറ്റുകൾ അടക്കം കുട്ടികൾക്ക് മാനസികവും, കായികവുമായ അഭിരുജിക്കനുസരിച്ചുള്ള സൗകര്യങ്ങളാണ് ഏർപ്പെടുത്തിയത്. കഴിഞ്ഞ വർഷം പതിനാറ് അങ്കണവാടികൾ ഈ തരത്തിൽ ക്രാഡിൽ വിഭാഗമാക്കി ഉയർത്തിയിരുന്നു. അടുത്ത സാമ്പത്തിക വർഷത്തോടെ നഗരസഭയിലെ ബാക്കിയുള്ള മുഴുവൻ അങ്കണവാടികളേയും ക്രാഡിൽ അങ്കണവാടികളാക്കി ഉയർത്തും.
നഗരസഭ വൈസ് ചെയർപേഴ്‌സൺ വി.സി. നൂർജഹാൻ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ റംല ഇസ്മാഈൽ, കൗൺസിലർമാരായ സുബൈദ സലാം, കെ.എം സുഷിനി, എൻ.കെ.അനിൽകുമാർ, കെ.കെ.പ്രീത, അഷ്‌റഫ് ബാവ , കെ.സി.സോജിത്ത്, ഷബീന നവാസ്, ഷരീഫാ കണ്ണാടിപ്പൊയിൽ, ഐ. സി. ഡി.എസ്സ് സൂപ്ര വൈസർ സുതാര്യ പി.അബൂബക്കർ മാസ്റ്റർഎന്നിവർ പ്രസംഗിച്ചു.
0 Comments