പൂനൂർ: കാന്തപുരം ജി.എം.എൽ.പി സ്‌കൂളിൽ സർവീസിൽ നിന്ന് വിരമിക്കുന്ന പി.ടി.സി.എം ജീവനക്കാരൻ കെ.കെ സുലൈമാൻ, പാചകത്തൊഴിലാളി ബീവി കൊല്ലോന്നുമ്മൽ എന്നിവർക്കുള്ള യാത്രയയപ്പ് സംഗമവും എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ഒ.വി ഫാസ് റഹ്‌മാൻ, ഇ. അഷ്മിൽ, റയാ ഫാത്തിമ, ആയിഷ മെഹറിൻ എന്നീ കുട്ടികളെ ആദരിക്കുകയും ചെയ്തു. ശാസ്ത്രമേളയിലും കലോത്സവത്തിലും പങ്കെടുത്ത കുട്ടികളെയും ആദരിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ കെ.കെ അബ്ദുല്ല അധ്യക്ഷനായി. പ്രധാനാധ്യാപിക വി. പാത്തുമ്മ, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ബിച്ചു ചിറക്കൽ, അജിത് കുമാർ കാന്തപുരം, ത്രേസ്യാമ്മ, സമന്തഭദ്രൻ, അബ്ദുല്ല്, എം.കെ അബ്ദുറഹിമാൻ, പി.ടി.എ പ്രസിഡന്റ് പി.കെ.സി ശബീർ, പി.ടി.എ വൈസ് പ്രസിഡന്റ് റിയാസ്, എസ്.എം.സി ചെയർമാൻ ആരിഫത്തുള്ള, എം.പി.ടി.എ ചെയർപേഴ്‌സൺ ഷൈനി, ശ്രീലേഖ ടീച്ചർ, ഷൈനി ത്രേസ്യ വിക്ടർ, മൂസ, സുലൈമാൻ, കെ.പി സക്കീന, ലാൽ കാന്തപുരം സംബന്ധിച്ചു.
0 Comments