കൊടുവള്ളി നഗരസഭയിൽ മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി യുവജനങ്ങളുടെയും, വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തുന്നതുമായി ബന്ധപ്പെട്ട് കുട്ടികളുടെ ഹരിത സഭ ചേർന്നു. നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ഹരിത ഉദ്ഘാടനം ചെയ്തു.
മാലിന്യ മുക്തം നവകേരളത്തിന് പുതിയ ആശയത്തിന് പുതിയ ആശയങ്ങൾ സംഭാവന ചെയ്യാനും വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നതായിരുന്നു ഹരിത സഭ. കൊടുവള്ളി നഗരസഭയിലേ വിവിധ സ്‌കൂളിൽ നിന്ന് ഇരുനൂറിലധികം കുട്ടികൾ പങ്കെടുത്തു.
നഗരസഭ വൈസ് ചെയർപേഴ്‌സൺ വി.സി. നൂർജഹാൻ അദ്ധ്യക്ഷത വഹിച്ചു.കൊടുവള്ളി നഗരസഭ മാലിന്യ സംസ്‌കരണ രംഗത്ത് നടത്തുന്ന പ്രണത്തെനങ്ങളുടെറിപ്പോർട്ട് ഹരിത സഭയിൽ അവതരിപ്പിച്ചു. ശേഷം ഹരിത സഭയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ജനപ്രധിനികളോട് ചോദ്യം ചോദിക്കാനുള്ള അവസരം നൽകി. സുചിത്യ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ജോതിഷ് മുഖ്യ പ്രഭാഷണം നടത്തി.
നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സഫീന സമീർ ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ റംല ഇസ്മാഈൽ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ശിവദാസൻ, കൗൺസിലർമാരായ ഷരിഫാ കണ്ണാടിപ്പൊയിൽ, സോജിത്ത്, നഗരസഭാ സിക്രട്ടറി കെ.സുധീർ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.സലിൽ, ജെ.എച് ഐ.മാരായ ഇർശാദ് ,സാം സൈമൺ,ദിവ്യ റാണി, വിജില, ജോസ്‌ന, എന്നിവർ എന്നിവർ സംസാരിച്ചു
0 Comments