താമരശ്ശേരി: താമരശ്ശേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന് 3 കോടി 96 ലക്ഷം കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന സ്‌കൂൾ കെട്ടിടത്തിന്റെ പ്രവർത്തി ഉദ്ഘാടനം ഡോ. എം.കെ മുനീർ എം.എൽ.എ നിർവഹിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അരവിന്ദൻ അധ്യക്ഷനായി. പി.ടി.എ പ്രസിഡണ്ട് അഷറഫ് കോരങ്ങാട് സ്വാഗതം പറഞ്ഞ ചടങ്ങിൽ കോഴിക്കോട് ആർ ഡി ഡി ശ്രീ സന്തോഷ് കുമാർ വിശിഷ്ടാതിഥിയായി പങ്കെടുത്തു. കില ചീഫ് മാനേജർ സുബ്രഹ്‌മണ്യൻ കെ.സി പദ്ധതി വിശദീകരണം നടത്തി. വിവിധ മേളകളിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്രതിഭകൾക്കുള്ള ഉപഹാരം ചടങ്ങിൽ നൽകി. ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി, താമരശ്ശേരി ഡി.ഇ.ഓ മൊയ്നുദീൻ, പ്രിൻസിപ്പൽ യു.ബി മഞ്ജുള, ഹെഡ്മാസ്റ്റർ പി.ടി മുഹമ്മദ് ബഷീർ, പി.ടി.എ വൈസ് പ്രസിഡണ്ട് എം വിനോദൻ, ഗിരീഷ് കുമാർ ഗിരീഷ് തേവള്ളി എന്നിവർ സംസാരിച്ചു. വി.എച്ച്.എസ.്ഇ പ്രിൻസിപ്പൽ ഇൻ ചാർജ് അനിൽകുമാർ നന്ദി രേഖപ്പെടുത്തി.
0 Comments