Ticker

6/recent/ticker-posts

കുട്ടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഭാഷാ ശില്‍പ്പശാല സംഘടിപ്പിച്ചു

എകരൂല്‍ കുട്ടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാല്‍പതാം വാര്‍ഷിക സമാപന സമ്മേളനത്തിന്റെ ഭാഗമായി യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഭാഷാ ശില്‍പ്പശാല സംഘടിപ്പിച്ചു. ഇരുവിഭാഗങ്ങളില്‍ നിന്നും ഇരുനൂറോളം വിദ്യാര്‍ഥികള്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു. കാക്കൂര്‍ ഗ്രാമപഞ്ചായത്ത് മെംബര്‍ കെ.കെ പ്രബിത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഒ.പി കൃഷ്ണദാസ് ചടങ്ങില്‍ അധ്യക്ഷനായി.മലയാളം, സംസ്‌കൃതം, അറബിക്, ഉര്‍ദു എന്നീ ഭാഷകള്‍ക്കായി യഥാക്രമം പി. രഘുനാഥ്, എ.എസ് അദ്വൈത, ഡോ. സുലൈമാന്‍ ഫാറൂഖി, ഇ. ജലീല്‍. എന്നിവര്‍ ശില്‍പ്പശാലക്ക് നേതൃത്വം നല്‍കി. മാനേജര്‍ പൂമംഗലത്ത് അബ്ദുറഹിമാന്‍, ബിന്ദു.എസ്. കൃഷ്ണ, ആഷിഫ് പൂമംഗലം, വി.കെ അനുഷ, ഷഹിന്‍ ഷെര്‍ഷാദ്, സുബീര്‍ അസ്ലം, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ കെ. നൗഷാദ്, എം. വിഷ്ണു പ്രസാദ്, സംസാരിച്ചു.

Post a Comment

0 Comments