Ticker

6/recent/ticker-posts

കട്ടിപ്പാറ പഞ്ചായത്ത് സ്‌പോർട്‌സ് മീറ്റ് ജേതാക്കൾക്കു സ്വീകരണം

പൂനൂർ: കട്ടിപ്പാറ പഞ്ചായത്ത് സ്‌പോർട്‌സിൽ തുടർച്ചയായി മൂന്നാം വർഷവും ചാമ്പ്യൻഷിപ്പ് നേടി ഹാട്രിക്ക് വിജയം കരസ്ഥമാക്കിയ കന്നുട്ടിപ്പാറ  ഐ.യു.എം എൽ.പി സ്‌കൂളിലെ കായിക താരങ്ങൾക്ക് സ്വീകരണം നൽകി. ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം, എസ്.എസ്.ജി ചെയർമാൻ അലക്‌സ് മാത്യു, ടീം മാനേജർ കെ.സി ശിഹാബ് എന്നിവർ കുട്ടികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. 


ചീഫ് കോച്ച് ഫൈസ് ഹമദാനിയെ ചടങ്ങിൽ ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.പി ജസീന, ദിൻഷ ദിനേശ്, അറിവിൻ ചെപ്പ് കൺവീനർ പി.പി തസലീന, സ്‌കൂൾ സുരക്ഷ നോഡൽ ഓഫിസർ ടി. ഷബീജ്, ആര്യ മുരളി, അനുശ്രീ പി.പി, കെ.കെ ഷാഹിന, കെ.പി. മുഹമ്മദലി നേതൃത്വം നൽകി.


Post a Comment

0 Comments