Ticker

6/recent/ticker-posts

അയ്യങ്കാളി സ്മാരക ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്‌മെൻറ് സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ചു

2024-25 വർഷം അയ്യങ്കാളി സ്മാരക ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്‌മെൻറ് സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ചു.  യുപി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി പട്ടികവർഗത്തിൽപ്പെട്ട,  5, 8 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപ കവിയാൻ പാടില്ല. അപേക്ഷകർ സർക്കാർ/എയ്ഡഡ് സ്‌കൂളിൽ നാല്, ഏഴ് ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് ലഭിച്ചവരും യുപി, എച്ച്എസ് വിഭാഗം ക്ലാസ്സുകളിൽ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ചേർന്ന് പഠനം തുടരുന്നവരും ആയിരിക്കണം.  പട്ടികവർഗ വിഭാഗത്തിലെ പിവിടിജി വിദ്യാർത്ഥികളിൽ ബി ഗ്രേഡ് വരെയുള്ളവർക്കും അപേക്ഷിക്കാം.  


ടാലൻറ് സെർച്ച് പരീക്ഷയ്ക്കുള്ള പരീക്ഷാകേന്ദ്രങ്ങൾ അതത് ജില്ലകളിലെ നിശ്ചിത കേന്ദ്രങ്ങൾ/എം ആർ എസുകൾ ആയിരിക്കും.  രേഖകൾ സഹിതം നിശ്ചിത ഫോമിലുള്ള അപേക്ഷ കോഴിക്കോട് സിവിൽ സ്റ്റേഷൻ പ്രവർത്തിക്കുന്ന ട്രൈബൽ ഡെവലപ്‌മെൻറ് ഓഫീസിലോ താമരശ്ശേരി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ നൽകണം. അവസാന തീയതി ഡിസംബർ 10 വൈകീട്ട് 5 മണി. ഫോൺ: 0495-2376364.


Post a Comment

0 Comments