Ticker

6/recent/ticker-posts

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്കും യുനൈറ്റഡിനും ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്കും മാഞ്ചസ്റ്റർ യുനൈറ്റഡിനും ജയം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളിന് എവർട്ടണെയായിരുന്നു യുനൈറ്റഡ് തോൽപ്പിച്ചത്. മാർക്കസ് റാഷ്ഫോർഡും ജോഷ്വാ സിർക്സീയും യുനൈറ്റഡിനായി ഇരട്ട ഗോളുകൾ നേടി. റൂബൻ അമോറിം പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള യുനൈറ്റഡിന്റെ പ്രീമിയർ ലീഗിലെ ആദ്യ ജയമായിരുന്നു ഇന്നലത്തേത്. 

മറ്റൊരു മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ചെൽസി ആസ്റ്റൺ വില്ലയെ തോൽപ്പിച്ചു. നിക്കോളാജ് ജാക്സൺ, എൻസോ ഫെർണാണ്ടസ്, കോലോ പാമർ  എന്നിവരായിരുന്നു ബ്ലൂസിനായി ലക്ഷ്യം കണ്ടത്. ജയിച്ചതോടെ 13 മത്സരത്തിൽ 25 പോയിന്റുമായി ആഴ്നസനിലിന് ഒപ്പമെത്താനും ചെൽസിക്ക് കഴിഞ്ഞു. ടോട്ടനം-ഫുൾഹാം മത്സരം 1-1 എന്ന സ്‌കോറിന് അവസാനിച്ചു. 54ാം മിനുട്ടിൽ ബ്രണ്ണൻ ജോൻസനായിരുന്നു ടോട്ടനത്തിനായി ഗോൾ നേടിയത്. എവേ മത്സരത്തിൽ ബ്രൻഡ്ഫോഡ് ലെസ്റ്റർ സിറ്റിയെ 4-1 എന്ന സ്‌കോറിന് തോൽപ്പിച്ചു. കെവിൻ സ്‌കാഡെയുടെ ഹാട്രിക്കിന്റെ കരുത്തിലായിരുന്നു ബ്രൻഡ്ഫോർഡ് മികച്ച ജയം കൊയ്തത്. 29,48,59 മിനുട്ടുകളിലായിരുന്നു സ്‌കാഡെയുടെ ഹാട്രിക്. 25ാം മിനുട്ടിൽ യോനെ വിസ്സയും ബ്രൻഡ്ഫോർഡിനായി ലക്ഷ്യം കണ്ടു. 21ാം മിനുട്ടുൽ ഫകുണ്ടോ ബൗനാനോത്തെയായിരുന്നു ലെസ്റ്ററിന്റെ ആശ്വാസ ഗോൾ നേടിയത്. എവേ മത്സരത്തിൽ 5-2 എന്ന സ്‌കോറിന് ആഴ്സനൽ വെസ്റ്റ്ഹാമിനെ തോൽപ്പിച്ചു.



Post a Comment

0 Comments