താമരശ്ശേരി: ബ്രദേഴ്‌സ് വട്ടക്കുണ്ട് വാട്‌സപ്പ് കൂട്ടായ്മ സാമൂഹിക പ്രവർത്തകൻ സി.വി അബ്ദുൽ അസീസ് അനുസ്മരണം സംഘടിപ്പിച്ചു.മുഹമ്മദ് ഹൈത്തമി വാവാട് ഉദ്ഘാടനം ചെയ്തു. കെ.കെ അബ്ദുറഷീദ് അധ്യക്ഷ വഹിച്ചു. വട്ടക്കുണ്ട് ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് റബീഅ്ബാഖവി, അബൂബക്കർ മുസ്ലിയാർ, അഷ്റഫ് കൊരങ്ങാട്, ജലീൽ വാവാട്, അബ്ദുറഹിമാൻ കാരക്കാട്ടിൽ, പപ്പൻ കണ്ണാട്ടി, ഹക്കീം (ലൈറ്റ്കാസ), മുഹമ്മദ് കൂടത്തായി എന്നിവർ സംസാരിച്ചു. വി സി മജീദ് സ്വാഗതവും കെ കെ മജീദ് നന്ദിയും പറഞ്ഞു.
0 Comments