Ticker

6/recent/ticker-posts

അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റിന് 14ന് തുടക്കം

കൊടുവള്ളി: കരീറ്റിപ്പറമ്പ് റോമാ അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റിന് 14ന് തുടക്കമാകും. മൂവ്വായിരത്തോളം കാണിക്കളെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയായി. രണ്ടു മത്സരങ്ങളാണ് ഒരു ദിവസം നടക്കുക. വൈകിട്ട് 7.30 ന് പ്രാദേശിക ടീമുകളുടെയും 8.30 ന് ദേശീയ തലത്തിലുള്ള ടീമുകളുടെയും മത്സരങ്ങളാണ് നടക്കുക. ഇന്ത്യൻ ആർമി, ഇന്ത്യൻ എയർഫോഴ്‌സ്, ഇന്ത്യൻ നേവി, കൊച്ചിൻ കസ്റ്റംസ്, കേരള പൊലിസ്, കെ.എസ്.ഇ.ബി, കേരള സ്‌പൈക്കേഴ്‌സ് തുടങ്ങിയ ടീമുകൾ മത്സരിക്കും.



Post a Comment

0 Comments