ചമൽ: ഗവൺമെന്റ് എൽ.പി സ്‌കൂളിന്റെ സപ്തതിയോടനുബന്ധിച്ച് തയ്യാറാക്കിയ ബ്രോഷർ - സാരംഗി 70 കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് പ്രകാശനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബേബി രവീന്ദ്രൻ അധ്യക്ഷയായി. ജനുവരി 30, 31 ദിവസങ്ങളിലാണ് സപ്തതി സമാപനം നടക്കുക. 30 ന് വൈകുന്നേരം നാലുമണിക്ക് സാംസ്‌കാരിക ഘോഷയാത്ര നടക്കും.
31 ന് സാംസ്‌കാരിക സമ്മേളനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ അഷ്‌റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും. കവി സത്യചന്ദ്രൻ പൊയിൽക്കാവ് സമ്മേളനത്തിൽ പങ്കെടുക്കും. ഹെഡ്മാസ്റ്റർ ബഷീർ കൈപ്പാട്ട്, എടി ബാലൻ, എൻ.പി കുഞ്ഞാലിക്കുട്ടി, ചന്ദ്രബാബു, ഷമീർ ബാബു, ശബാന, ശ്രീജ എം.നായർ, ജോഷില ജോൺ സംസാരിച്ചു.
0 Comments