Ticker

6/recent/ticker-posts

പാലുൽപാദനത്തിൽ വൻ ഇടിവ്; പ്രതിദിനം 98,000 ലിറ്റർ മാത്രം

കോഴിക്കോട്: ജില്ലയിൽ പാലുൽപ്പാദനത്തിൽ വൻ ഇടിവ്. പ്രതിദിനം 98,000 ലിറ്റർ പാൽ മാത്രമാണ് ഉൽപാദിപ്പിക്കുന്നതെന്നാണ് ക്ഷീരവികസന വകുപ്പ് പറയുന്നത്. ക്ഷീരകർഷകരുടെ കുറവും പുതുതലമുറ ക്ഷീര രംഗത്തേക്ക് വരാത്തതുമാണ് പാലുൽപ്പാദനത്തിൽ കുറവുവരാൻ കാരണം. ജില്ലയിൽ രജിസ്റ്റർ ചെയ്ത ക്ഷീരകർഷകർ 25,183 പേരാണ്. ഇതിൽ 18,000 കർഷകരാണ് സഹകരണ ക്ഷീരസംഘങ്ങൾക്ക് പാൽ നൽകുന്നത്. ഉൽപാദിപ്പിക്കുന്ന പാലിന്റെ 26 ശതമാനം മാത്രമാണ് സംഘങ്ങൾക്ക് ലഭിക്കുന്നത്. ജില്ലയിലെ ജനസംഖ്യയ്ക്ക് ആനുപാതികമായ അളവിൽ ആവശ്യത്തിനുള്ള പാൽ ലഭിക്കുന്നില്ല. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലായി രണ്ടുലക്ഷം ലിറ്റർ പാലിന്റെ കുറവാണുള്ളത്. ക്ഷീരവികസന വകുപ്പിന്റെ 2011ലെ സെൻസസ് പ്രകാരം 98,163 കന്നുകാലികളാണ് ജില്ലയിൽ മാത്രമായുള്ളത്. ഇതിൽ 30 ശതമാനം മാത്രമാണ് കറവപ്പശുക്കളുള്ളത്.



Post a Comment

0 Comments