എളേറ്റിൽ: ജാതിമത ഭേദമന്യേ സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ സഹായിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും, ഇത് നമ്മുടെ മുൻഗാമികൾ കാണിച്ചുതന്ന ഉദാത്തമായ മാതൃകയാണെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ. സ്കോപ്പ് എളേറ്റിലിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ, പരേതനായ പുളിക്കിപ്പൊയിൽ ഖാദർ ഹാജിയുടെ മക്കളായ ശറഫുദ്ദീനും ഷൗക്കത്തും സ്കോപ്പിന് സംഭാവന ചെയ്ത ആംബുലൻസ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിച്ചു.
ചടങ്ങിൽ സ്കോപ് എളേറ്റിൽ ചെയർമാൻ എം.എ. റസാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്വാമി ആത്മദാസ് യമി മുഖ്യപ്രഭാഷണം നടത്തി. സ്കോപ്പിന്റെ പുതിയ ഓഫീസ് മാനുഷിക സേവനത്തിന്റെ ഒരു കേന്ദ്രമായി മാറും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എൻ.സി. ഉസ്സയിൻ മാസ്റ്റർ, ശാഹിദ് എളേറ്റിൽ, നിധിൻ, ഡോ. ജോഷി ജോൺ, എം.എ. ഗഫൂർ മാസ്റ്റർ, സി.ടി. ഭരതൻ മാസ്റ്റർ, കെ.കെ. ജബ്ബാർ മാസ്റ്റർ, സമദ് വട്ടോളി, ബഷീർ പി.വി., പാട്ടത്തിൽ അബൂബക്കർ ഹാജി, എ.കെ. റഫീഖ്, ഉബൈസ് വട്ടോളി, സി. സുബൈർ മാസ്റ്റർ, റഊഫ് എളേറ്റിൽ, എ.കെ. ഷാജഹാൻ, ഫസലു സി.സി., ശിഫ ഖാദർ ഹാജി, എ.കെ. ജാഫർ, കാരാട്ട് അബ്ദുറഹിമാൻ, കെ.കെ. ഖാദർ, അഭീഷ് മിഹ്റാൻ, ഹനീഫ കെ.പി., പി.ഡി. നാസർ മാസ്റ്റർ, സിദ്ദീഖ് മലബാരി തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിച്ചു.
0 Comments