Ticker

6/recent/ticker-posts

ഉന്തുവണ്ടികൾ കുത്തിത്തുറന്ന് പണം കവർന്നു

താമരശേരി: ഉന്തുവണ്ടികൾ കുത്തിത്തുറന്ന് പണവും സാധനങ്ങളും കവർന്നു. ദേശീയപാതയോരത്ത് അമ്പായത്തോട് മിച്ചഭൂമിക്ക് മുൻവശം പ്രവർത്തിക്കുന്ന മൂന്ന് തട്ടുകടകളിലെ ഉന്തുവണ്ടികൾ കുത്തിതുറന്നാണ് സാധനങ്ങളും പണവും കവർന്നത്. സാമിക്കുട്ടിയുടെ കടയിൽനിന്ന് 6500 രൂപയുടെ സിഗരറ്റ്, ബിന്ദുവിന്റെ കടയിലെ ഗ്യാസ് സിലണ്ടർ, ബേക്കറി സാധനങ്ങൾ, പെട്ടിയിൽ ഉണ്ടായിരുന്ന പണം എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. ശശിയുടെ ഉന്തുവണ്ടിയുടെ ഡോർ പൊളിച്ച നിലയിലാണ്. സാമിക്കുട്ടിയുടെ ഉന്തുവണ്ടിയുടെ മുകൾ ഭാഗം തകർത്താണ് അകത്തുള്ള സിഗരറ്റ് പാക്കറ്റുകൾ കവർന്നത്. മറ്റു രണ്ടു കടകളിലും ഉണ്ടായിരുന്ന ഉന്തുവണ്ടികളുടെ മുൻഭാഗമാണ് തകർത്തത്.



ഏതാനും ദിവസങ്ങൾ മുമ്പ് താമരശേരി കോരങ്ങാട്, മഞ്ചട്ടി, കെടവൂർ എന്നിവിടങ്ങളിൽ എട്ടോളം വീടുകളിൽ മോഷണം നടന്നിരുന്നു. മോഷ്ടാവിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നെങ്കിലും ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. മൂന്നു ദിവസം മുമ്പ് പട്ടാപകൽ താമരശേരി ചുങ്കത്തെ ബാറ്ററി റിപ്പയർ കടയിൽ നിന്ന് മൂന്നു ബാറ്ററികൾ ആക്ടീവ സ്‌കൂട്ടറിൽ എത്തി കടത്തിക്കൊണ്ടുപോയിരുന്നു. കടയിലെ ജീവനക്കാരൻ സമീപത്ത് വാഹനം റിപ്പയർ ചെയ്യുന്ന അവസരത്തിലായിരുന്നു മോഷണം.


Post a Comment

0 Comments