Ticker

6/recent/ticker-posts

ബംഗളൂരുവിൽ ബൈക്ക് മറിഞ്ഞ് കാവനൂർ സ്വദേശി മരിച്ചു

അരീക്കോട്: ബംഗളൂരുവിൽ ബൈക്ക് റോഡിൽ തെന്നിമറിഞ്ഞ് കാവനൂർ സ്വദേശിയായ യുവാവ് മരിച്ചു. കാവനൂർ പുല്ലംപറമ്പ് സ്വദേശി വിളയിൽ വീട്ടിൽ മൊയ്ദുവിൻറെ മകൻ മുഹമ്മദ് മഹ്റൂഫ് (27) ആണ് മരിച്ചത്. ഒന്നര വർഷത്തോളമായി ബംഗഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഇന്നലെ രാവിലെ നാഗവര റോഡിലായിരുന്നു അപകടം. ഉടൻ തൊട്ടടുത്തുള്ള ശ്യാംപുര അംബേദ്കർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ശ്യാംപുര അംബേദ്ക്കർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്തശേഷം ശിഹാബ് തങ്ങൾ സെൻററിൽ കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിൽ എത്തിച്ചു. മാതാവ്: സുബൈദ. സഹോദരങ്ങൾ: മഹഷൂഖ്, സുമിന, സഫ്‌ന. സംസ്‌കാരച്ചടങ്ങുകൾ ഇന്ന് രാവിലെ എട്ടിന് കാവനൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.



Post a Comment

0 Comments