Ticker

6/recent/ticker-posts

ഉർസേ അജ്മീർ; സാന്ത്വനം വളണ്ടിയർ സംഗമം സംഘടിപ്പിച്ചു

പൂനൂർ മർകസ് ഗാർഡൻ ഉർസേ അജ്മീറിന്റെ ഭാഗമായി സംഘടിപ്പിച്ച സാന്ത്വനം വളണ്ടിയർ സംഗമത്തിന് പ്രൗഢമായ പരിസമാപ്തി. സ്വാഗത സംഘം ചെയർമാൻ സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദൽ അവേലം ഉദ്ഘാടനം ചെയ്തു. മർകസ് ഗാർഡൻ ജനറൽ മാനേജർ അബൂസ്വാലിഹ് സഖാഫി അധ്യക്ഷത വഹിച്ചു. മുത്വലിബ് നൂറാനി വിഷയാവതരണം നടത്തി. മർകസ് നോളേജ് സിറ്റി ഫയർ & സേഫ്റ്റി മേധാവി ഉമ്മർ ഹാജി, മർകസ് നോളേജ് സിറ്റി സെക്യൂരിറ്റി ഹെഡ് ജഫ്സൽ എന്നിവർ പ്രായോഗിക പരിശീലനത്തിന് നേതൃത്വം നൽകി.



2025 ജനുവരി 22,23,24,25 തിയ്യതികളിലാണ് ഉർസെ അജ്മീർ മർകസ് ഗാർഡനിൽ വെച്ച് വിപുലമായി സംഘടിക്കപ്പെടുന്നത്. ആവാസേ ഗരീബ് ഗ്രാമസഞ്ചാരം, ഇലാ ദർബാർ, ഖിദ്മ അക്കാദമിക് കോൺഫറൻസ്, ശരീഅ സെമിനാർ, ഖത്മുൽ ഖുർആൻ, മജ്‌ലിസുൽ വഅള് തുടങ്ങിയ വ്യത്യസ്ത പരിപാടികൾ ഉർസേ അജ്മീറിന്റെ പ്രചാരണാർത്ഥo സംഘടിപ്പിക്കുന്നുണ്ട്. അബ്ദുസ്സലാം ബുസ്താനി, റഫീഖ് സഖാഫി,ഹനീഫ മാസ്റ്റർ എന്നിവർ സംസാരിച്ചു.


ഫോട്ടോ: മർകസ് ഗാർഡൻ ഉർസേ അജ്മീറിന്റെ ഭാഗമായി സംഘടിപ്പിച്ച സാന്ത്വനം വളണ്ടിയർ സംഗമത്തിന്റെ ഉദ്ഘാടനം സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദൽ അവേലം നിർവഹിക്കുന്നു


Post a Comment

0 Comments