പൂനൂർ: ജി.എൽ.പി സ്‌കൂൾ മഠത്തും പൊയിൽ 68ാം വാർഷികാഘോഷം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെംബർ റംസീന നരിക്കുനി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് യു.കെ അൻവർ ഷമീർ അധ്യക്ഷനായിരുന്നു. എൽ.എസ്.എസ് ജേതാക്കൾക്കുള്ള അനുമോദനവും സമ്മാന ദാനവും വാർഡ് മെംബർ പി.എച്ച് സിറാജ് നിർവഹിച്ചു. ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർ പേഴ്‌സൺ ബിച്ചുചിറക്കൽ മുഖ്യാതിഥിയായിരുന്നു. മുൻ പി.ടി.എ പ്രസിഡന്റ് എ.കെ ഇസ്മായിൽ, മുൻ എം.പി.ടി.എ ചെയർ പേർസൺ സി ഫസീല എന്നിവരെ ചടങ്ങിൽ ആദരിച്ചു. സബ്ജില്ലാ കലാമേള വിജയികൾക്ക് എസ്.എം.സി ചെയർമാൻ പി.പി ഹനീഷ് സമ്മാന വിതരണം നടത്തി. വികസന സമിതി ചെയർമാൻ പി.പി അഷ്റഫ്, എ.കെ ഇസ്മായിൽ, ലത്തീഫ് മദീന, റസാഖ് പുല്ലടി, അബൂബക്കർ കുരിക്കൾ, എം.പി.ടി.എ ചെയർ പേർസൺ ഹസ്‌ന ബീവി, വി.കെ ഷമീർ, പ്രധാനാധ്യാപിക സാജന ജി നായർ, സ്റ്റാഫ് സെക്രട്ടറി കെ.കെ റസിയ സംസാരിച്ചു. നഴ്‌സറി വിദ്യാർഥികളുടെയും സ്‌കൂൾ വിദ്യാർഥികളുടെയും പൂർവ വിദ്യാർഥികളുടെയും വിവിധ കലാ പരിപാടികളും നടന്നു.
0 Comments