Ticker

6/recent/ticker-posts

പൂനൂർ മർകസ് ഗാർഡനിൽ ഉർസെ അജ്മീറിന്റെ മിസ്‌കുൽ ഖിതാം സമാപന സമ്മേളനം

പൂനൂർ  :  സമാധാനത്തിന്റെ മാർഗ്ഗത്തിലൂടെയാണ്  ഇസ്ലാം പ്രചരിച്ചതെന്ന്  ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. പൂനൂർ മർകസ് ഗാർഡനിൽ നടന്ന ഉർസെ അജ്മീറിന്റെ മിസ്‌കുൽ ഖിതാം സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അജ്മീർ ഇന്ത്യയുടെ ആത്മീയ തലസ്ഥാനമാണ്. ഖ്വാജാ മുഈനുദ്ദീൻ ചിശ്തി ഉൾപ്പെടെയുള്ള മുൻഗാമികളായ മഹത്തുക്കളുടെ ജീവിതം കണ്ടുകൊണ്ടാണ് നിരവധി ആളുകൾ ഇസ്ലാം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പുത്തൻവാദികളും കള്ളപ്രചാരകരും ഇസ്ലാമിക മൂല്യങ്ങളെ തകർക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഉർസെ അജ്മീറിന്റെ ഭാഗമായി മഹല്ല് ശൗഖ, ഫാമിലി മീറ്റ്, ഗ്ലോബൽ അജ്മീർ മൗലിദ്, ഇലാ ദർബാർ, ഖ്വാജാ പരേഡ്, മഅൽ അഹ്ബാബ്, പ്രിസം ശരീഅ സെമിനാർ, സാന്ത്വനം വളണ്ടിയർ സംഗമം, ഓൾ ഇന്ത്യ അക്കാഡമിക് സെമിനാർ, മദനീയം ആത്മീയ മജ്ലിസ്, പേരെന്റ്‌സ് അസംബ്ലി, ജൽസത്തുൽ ഖുർആൻ, ഖിദ്മ ഡയലോഗ് തുടങ്ങിയ പരിപാടികൾ നടന്നു. സയ്യിദ് അലി ബാഫഖി, സയ്യിദ് ഷറഫുദ്ദീൻ ജമലുല്ലൈലി ചേളാരി, സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദൽ അവേലം, അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, പേരോട് അബ്ദുറഹ്‌മാൻ സഖാഫി,  അബൂബക്കർ സഖാഫി വെണ്ണക്കോട്, അബ്ദുല്ലത്തീഫ് സഖാഫി മദനീയം, ഡോ. ഹുസൈൻ രണ്ടത്താണി  തുടങ്ങിയവർ വ്യത്യസ്ത പരിപാടികളിൽ സംബന്ധിച്ചു.

മർകസ് ഗാർഡൻ സഹ്‌റത്തുൽ ഖുർആനിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ കോൺവെക്കേഷൻ നടന്നു. സി എ പരീക്ഷയിൽ ഉന്നത വിജയം നേടിയ മുബാറക്ക് നൂറാനിയെയും മുഹമ്മദ് മർജാൻ ഗുലിസ്താനിയെയും ആദരിച്ചു. ഖ്വാജാ ഗരീബ് നവാസ് അവാർഡ് തമിഴ്‌നാട്ടിലെ ഖ്വാജാ മുഈനുദ്ധീൻ ഹാജിക്ക് സമ്മാനിച്ചു.

സയ്യിദ് അബ്ദുൽ ഫത്താഹ് തങ്ങളുടെ  അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം സയ്യിദ് മെഹ്ദി മിയ ചിഷ്തി അജ്മീർ  ഉദ്ഘാടനം ചെയ്തു. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ പ്രാർത്ഥന നടത്തി. ഡോ. എ പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണവും അബൂ സ്വാലിഹ് സഖാഫി ആമുഖ ഭാഷണവും നടത്തി.   അബ്ദുസ്സലാം ബുസ്താനി സ്വാഗതവും ആസഫ് നൂറാനി വരപ്പാറ നന്ദിയും നിർവഹിച്ചു.



Post a Comment

0 Comments