Ticker

6/recent/ticker-posts

ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ(സിഐടിയു) ബാലുശ്ശേരി ഏരിയ സമ്മേളനം

ബാലുശ്ശേരി:  ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ബാലുശ്ശേരി ഏരിയ സമ്മേളനം അത്തോളിയിൽ  യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി എൽ രമേശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് ടി സരുൺ അധ്യക്ഷനായി. ജൽജീവൻ പദ്ധതിയുടെ ഭാഗമായി തകർന്ന റോഡുകൾ ഗതാഗതയോഗ്യമാക്കാൻ അടിയന്തരമായി അധികൃതർ  ഇടപെടണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. 40 വർഷത്തിലേറെ ഓട്ടോറിക്ഷ തൊഴിലാളികളായി സേവനം നടത്തിയ എം ബാലൻ നടുവണ്ണൂർ, രവി കൂരാച്ചുണ്ട്, എന്നിവരെയും സൗത്ത് ഇന്ത്യയിലെ ഏറ്റവും നല്ല ടെലിഫിലിമിനുള്ള അവാർഡ് ലഭിച്ച ഓട്ടോ തൊഴിലാളി റജീഷ് ഉണ്ണികൃഷ്ണനെയും ചടങ്ങിൽ അനുമോദിച്ചു. ഏരിയ സെക്രട്ടറി പി.കെ സനൂപ്, യൂണിയൻ ജില്ലാ സെക്രട്ടറിമാരായ ആർ ബെന്നി, സോമശേഖരൻ കൊയിലാണ്ടി , വൈസ് പ്രസിഡന്റ് സി.കെ സോമൻ, സ്വാഗതസംഘം കൺവീനർ പി.എം ഷാജി സംസാരിച്ചു.  


പുതിയ ഭാരവാഹികളായി ടി.സരുൺ പ്രസിഡന്റ്,  പി.കെ സനൂപ് സെക്രട്ടറി,  കെ.കെ ബാബു  ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു


Post a Comment

0 Comments