പൂനൂർ: പ്രകോപനങ്ങളിൽ സംയമനം പാലിക്കുന്നവരാണ് യഥാർത്ഥ വിശ്വാസികളെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്. പൂനൂർ മർകസ് ഗാർഡൻ ഉർസെ അജ്മീർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിരാളികളോട് പോലും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും പെരുമാറ്റം സ്വീകരിക്കണമെന്നും അത്തരം ജീവിത രീതിയാണ് ഇസ്ലാമിക പണ്ഡിതന്മാർ പകർന്നു തന്നതെന്നും അദ്ദേഹം പറഞ്ഞു. കെ.കെ അഹ്‌മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ പ്രാർത്ഥന നടത്തി. മുഹ്യുദ്ധീൻ സഖാഫി തളീക്കര അധ്യക്ഷത വഹിച്ചു. ഇർഷാദ് നൂറാനി കാന്തപുരം ആമുഖഭാഷണവും, പേരോട് അബ്ദുറഹ്‌മാൻ സഖാഫി മുഖ്യപ്രഭാഷണവും നടത്തി. എ.കെ കട്ടിപ്പാറ, മുഹിയുദ്ധീൻ സഖാഫി കാവനൂർ, സി.കെ അസീസ് ഹാജി, അബ്ദുസ്സമദ് മാസ്റ്റർ ചേപ്പാല സംബന്ധിച്ചു.
ഉർസേ അജ്മീറിന്റെ ഭാഗമായി ശരീഅ: സെമിനാർ, ആൾ ഇന്ത്യ അക്കാദമിക് കോൺഫറൻസ്, ഖിദ്മ ഡയലോഗ്, ജൽസത്തുൽ ഖുർആൻ, മദനീയം, മജ്ലിസുൽ ഖവാലി, മജ്‌ലിസുൽ വഅള്, അജ്മീർ മൗലിദ് തുടങ്ങിയ പരിപാടികൾ നടക്കും. സയ്യിദ് ഷറഫുദ്ദീൻ ജമലുല്ലൈലി ചേളാരി, ഡോ. സയ്യിദ് അബ്ദുസ്സബൂർ ബാഹസൻ, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, അബൂബക്കർ സഖാഫി വെണ്ണക്കോട്, അബ്ദുല്ലത്തീഫ് സഖാഫി മദനീയം, ഡോ. ഹുസൈൻ രണ്ടത്താണി, ഡോ. അബൂബക്കർ, ഫാളിൽ നൂറാനി ദേവതിയാൽ പ്രസംഗിക്കും.
ഇന്ന് വൈകീട്ട് (ജനുവരി 25 ന്) 7 മണിക്ക് നടക്കുന്ന മിസ്‌കുൽ ഖിതാം സമാപന സമ്മേളനത്തിൽ സയ്യിദ് അഫീഫുദ്ധീൻ ജീലാനി, സയ്യിദ് മുഹമ്മദ് മെഹ്ദി മിയ ചിഷ്തി അജ്മീർ, സയ്യിദ് അലി ബാഫഖി, സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ത്വാഹ സഖാഫി കുറ്റ്യാടി, സി മുഹമ്മദ് ഫൈസി, കെ കെ അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, ഡോ മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സി പി ഉബൈദുള്ള സഖാഫി സംബന്ധിക്കും.
0 Comments