കൂടത്തായി: സമൂഹത്തിൽ ലഹരി മാഫിയകൾ പിടിമുറിക്കിയിരിക്കുന്നത് വളരെ ഗൗരവത്തോടെ കാണേണ്ടതാണെന്നും കലാലയങ്ങളിൽ ഇതിനെതിരെയുള്ള ഓരോ പ്രവർത്തനങ്ങളും നടത്തി സമൂഹത്തിലേക്ക് എത്തിക്കാനുള്ള വഴിയായിട്ടാണ് എസ്.പി.സി യെ പോലുള്ള സംഘടന നടത്തേണ്ടതെന്നും എ.എസ്.പി ടി ശ്യാംലാൽ. എസ്.പി.സി.യുടെ കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ത്രിദിന സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സ്കൂൾ പി.ടി.എ പ്രസിഡണ്ട് കെ.കെ മുജീബ് അധ്യക്ഷനായി. സ്കൂൾ മാനേജർ ഫാദർ വിബിൻ ജോസ് മുഖ്യപ്രഭാഷണം നടത്തി. ഒന്നാം വാർഡ് മെമ്പർ എം. ഷീജ ബാബു , എസ്.പി സി പി ടി എ പ്രസിഡണ്ട് സത്താർ പുറായിൽ, കോടഞ്ചേരി എസ് എച്ച് ഒ പ്രകാശൻ, ലിനിഷ പി. എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ തോമസ് അഗസ്റ്റ്യൻ സ്വാഗതവും സി.പി.ഒ റെജി ജെ കരോട്ട് നന്ദിയും പറഞ്ഞു.
0 Comments