ഉണ്ണികുളം : 'ഡ്രഗ്സ് സൈബർ ക്രൈം ; അധികാരികളേ നിങ്ങളാണ് പ്രതി' എന്ന മുദ്രാവാക്യം ഉയർത്തി എസ്.എസ്.എഫ് ഉണ്ണികുളം, കാന്തപുരം, പൂനൂർ, തലയാട് സെക്ടറുകൾ സംയുക്തമായി ഉണ്ണികുളം പഞ്ചായത്തിന് മുന്നിൽ ധർണ നടത്തി. ലഹരി ഉപയോഗവും വ്യാപനവും തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിന് പൗരാവകാശ രേഖ സമർപ്പിക്കുകയും ചെയ്തു.
എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി അംഗം അബ്ബാസ് കാന്തപുരം ഉദ്ഘാടനം ചെയ്തു. ഡിവിഷൻ സെക്രട്ടറി ഹാഷിർ എസ്റ്റേറ്റ് മുക്ക് അധ്യക്ഷത വഹിച്ചു. എസ് വൈ എസ് പൂനൂർ സോൺ സെക്രട്ടറി നാസർ സഖാഫി വാളന്നൂർ വിഷയാവതരണം നടത്തി. മുഹമ്മദ് റാഫി ഖുതുബി കരുമല, സൈഫുദ്ധീൻ, വാരിസ് സഖാഫി പൂനൂർ, മിദ്ലാജ് ഇയ്യാട്, റിഫാസ് ഹാഷിമി തലയാട് എന്നിവർ നേതൃത്വം നൽകി.
0 Comments