എളേറ്റിൽ : എളേറ്റിൽ എം .ജെ ഹയർ സെക്കൻഡറി സ്‌കൂളിന് കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളാകലാ അക്കാദമിയുടെ ഓഫ് കാമ്പസിനുള്ള അനുമതി ലഭിച്ചു.
കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ എളേറ്റിൽ പ്രദേശത്തും സമീപ പഞ്ചായത്തുകളുടെയും വിദ്യാഭ്യാസ പുരോഗതിക്ക് വലിയ സ്വാധീനം ചെലുത്തിയ എം. ജെ ഹയർസെക്കൻഡറി സ്‌കൂ ളിന്റെ കലപരമായ മുന്നേറ്റങ്ങൾക്ക് ഒരു വലിയ മുതൽക്കൂട്ടായി ഈ ഓഫ് ക്യാമ്പസ് മാറും.
കഴിഞ്ഞ നിരവധി വർഷങ്ങളായി സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ സ്ഥിര സാന്നിധ്യമാണ് എം. ജെ ഹൈസ്‌കൂൾ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സമാപിച്ച സംസ്ഥാന സ്‌കൂൾ കലോത്സവത്തിലും 10 ഇനങ്ങളുമായി കൊടുവള്ളി സബ് ജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ മത്സരങ്ങൾ അവതരിപ്പിച്ച വിദ്യാലയമാണ് എം ജെ ഹയർ സെക്കൻഡറി സ്‌കൂൾ '
മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി ഓഫ് ക്യാമ്പസിൽ രണ്ടു കോഴ്‌സുകൾ ആണ് ഈ വർഷം മുതൽ ആരംഭിക്കുന്നത് .രണ്ട് വർഷത്തെ നാല് സെമസ്റ്റർ വീതമുള്ള ഡിപ്ലോമ ഇൻ മാപ്പിള മ്യൂസിക് ,
ഒരു വർഷത്തെ രണ്ട് സെമസ്റ്റകൾ ഉള്ള ഡിപ്ലോമ ഇൻ കോൽക്കളിയുമാണ്. ഈ രണ്ട് കോഴ്‌സിലേക്ക് മുള്ള അഡ്മിഷൻ ജനുവരി അവസാനത്തോടുകൂടി അവസാനിക്കും. സ്‌കൂൾ വിദ്യാർത്ഥികൾക്ക് പുറമെ പൊതുജനങ്ങൾക്കും പ്രായഭേദമന്യേ ഓഫ് ക്യാമ്പസിലെ കോഴ്‌സുകളിൽ പങ്കാളികളാവാം . ഓഫ് ക്യാമ്പസിന്റെ ഔദ്യോഗികമായി ഉദ്ഘാടനം ജനുവരി 13 ന് വൈകിട്ട് 3 30ന് അക്കാദമിയുടെ ചെയർമാൻ ഡോക്ടർ ഹുസൈൻ രണ്ടത്താണി നിർവഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് നാളെ രാവില 11 മണിക്ക് മാപ്പിളകല സെമിനാറും, പ്രശസ്ത മാപ്പിളകല പരിശീലകനും സംസ്ഥാന സർക്കാറിന്റെ ഫോക്ലോർ അവാർഡ് ജേതാവും ആയിരുന്നു ആദം നബിയനാട് അനുസ്മരണവും നടക്കും.. പരിപാടിയുടെ ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ. കെ അഷ്‌റഫ് നിർവഹിക്കും. മാപ്പിള ദൃശ്യ കലകൾ അവതരണം സാധ്യത എന്ന വിഷയത്തിൽ ഡോ. സലിം എടരിക്കോടും, ഇന്നലെയുടെ ഇശലുകൾ എന്ന വിഷയത്തിൽ ഫൈസൽ എളേറ്റിലും സംസാരിക്കും.
0 Comments