Ticker

6/recent/ticker-posts

കോഴിക്കോട് ഡി.എം.ഒ ഓഫിസ് ഡോ.ആശാദേവിയുടെ നിയമനം സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ

കോഴിക്കോട്: ഡി.എം.ഒ ഓഫിസിലെ കസേരകളി അനന്തമായി തുടരുന്നു. ഡോ. ആശാ ദേവിയെ ഡി.എം.ഒയായി നിയമിച്ചത് അടക്കമുള്ള സ്ഥലംമാറ്റ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തു. ഒരു മാസേത്തേക്കാണ് സ്റ്റേ. ഇതോടെ ഡോ. രാജേന്ദ്രൻ ഡി.എം.ഒ ആയി തുടരും. കണ്ണൂർ ഡി.എം.ഒ ഡോ. പിയുഷ് നമ്പൂതിരി നൽകിയ ഹർജിയിലാണ് ട്രിബ്യൂണലിന്റെ ഉത്തരവ്. കോഴിക്കോട്ടേക്ക് സ്ഥലം മാറ്റം ആവശ്യപ്പെട്ട് അപേക്ഷ നൽകിയ പീയുഷിനെ കൊല്ലം ഡി.എം ആയിട്ടായിരുന്നു സ്ഥലം മാറ്റിയത്. 2024 ഡിസംബർ ഒമ്പതിന് ഇറങ്ങിയ സ്ഥലംമാറ്റ ഉത്തരവാണ് ഡി.എം.ഒ ഓഫിസിലെ പ്രശ്‌നങ്ങൾക്ക് തുടക്കം. ഡോ. ആശാദേവിയെ കോഴിക്കോട് ഡി.എം.ഒ ആയി നിയമിച്ചായിരുന്നു ഈ ഉത്തരവ്. ഇതുപ്രകാരം ഡിസംബർ10ന് ഡോ. ആശാദേവി കോഴിക്കോട്ടെത്തി ചുമതലയേറ്റെടുത്തു. ഇതിനിടെ ഡോ. രാജേന്ദ്രൻ സ്ഥലംമാറ്റത്തിനെതിരേ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. സ്ഥലംമാറ്റം സ്റ്റേ ചെയ്തു. 13ന് ഡി.എം.ഒ ആയി ഡോ. രാജേന്ദ്രൻ ചുമതലയേറ്റു. ഡോ. ആശാദേവി തിരുവനന്തപുരത്ത് ഔദ്യോഗിക കോൺഫറൻസിൽ പങ്കെടുക്കാൻ അവധിയിൽപോയിരിക്കെയായിരുന്നു ഇത്. ഇതിനെതിരേ ട്രിബ്യൂണലിനെ സമീപിച്ച ഡോ. ആശാദേവി അനുകൂല വിധി സമ്പാദിച്ചെന്ന് പറഞ്ഞു ഡിസംബർ 23ന് കോഴിക്കോട് ഓഫിസിൽ ചുമതല ഏറ്റെടുക്കാനെത്തിയെങ്കിലും നിയമ പ്രകാരം താനാണ് ഡി.എം.ഒ എന്ന് വാദമുന്നയിച്ച് ഡോ. എൻ. രാജേന്ദ്രൻ തൽസ്ഥാനത്ത് തുടർന്നു. തുടർന്ന് ഡോ.ആശാദേവി രജിസ്റ്ററിൽ ഒപ്പ് വെച്ച് ഡി.എം.ഒയുടെ കാബിനിൽ ഡോ. രാജേന്ദ്രന് അഭിമുഖമായി സീറ്റ് പിടിച്ചു. രണ്ടുദിവസം ഇത് തുടർന്ന തോടെ ഡിസംബർ ഒമ്പതിലെ സ്ഥലംമാറ്റ ഉത്തരവ് നടപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. ഡോ. ആശാദേവി ഡി.എം.ഒ യായി ചുമതലയേൽക്കുകയും ചെയ്തു. ഇതിനെതിരെ ഡോ. രാജേന്ദ്രൻ അടക്കമുള്ളവർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുകയും ഡിസംബർ 28ന് ഡി.എം.ഒ ആയി ചുമതല ഏൽക്കുകയും ചെയ്തിരുന്നു. സ്ഥലം മാറ്റം സ്റ്റേ ചെയ്ത ട്രിബ്യൂണൽ ഉത്തരവ് നിലനിൽക്കെ സ്ഥലംമാറ്റം നടപ്പാക്കണമെന്ന ആരോഗ്യവകുപ്പ് ഉത്തരവ് നിലനിൽക്കില്ലെന്നായിരുന്നു കോടതി നിരീക്ഷണം. തുടർന്ന് സർക്കാർ ഡോ. രാജേന്ദ്രനെ ഡി.എം.ഒയായി വീണ്ടും നിയമിച്ചു. അതിന് പിന്നാലെയാണ് ട്രിബ്യൂണൽ നിർദേശ പ്രകാരം ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം കേട്ട ശേഷമാണ് കോഴിക്കോട് ഡി.എം.ഒ ആയി ആരാ ദേവിയെ വീണ്ടും നിയമിച്ച് സർക്കാർ ഉത്തരവ് ഇറക്കിയത്. ഇതിന് പിന്നാലെയാണ് വിവാദങ്ങളും തലപൊക്കി തുടങ്ങിയത്.






Post a Comment

0 Comments