Ticker

6/recent/ticker-posts

എം.ടി അനുസ്മരണവും പുസ്തകചർച്ചയും സംഘടിപ്പിച്ചു

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ലൈബ്രറി കൗൺസിൽ, വിദ്യാരംഗം, മലയാള വിഭാഗം എന്നിവ സംയുക്തമായി രക്ഷിതാക്കൾക്ക് വേണ്ടി  എം.ടി അനുസ്മരണവും എം.ടി യുടെ നോവലായ മഞ്ഞിന്റെ പുസ്തക ചർച്ചയും സംഘടിപ്പിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ബിജിത്ത് ലാൽ ഉദ്ഘാടനം ചെയ്തു. പി.കെ മഹേഷ് അധ്യക്ഷനായി. 


മുൻ അധ്യാപകനും സാംസ്‌കാരിക സാഹിത്യ പ്രവർത്തകനുമായ എം. രഘുനാഥ് എം.ടി അനുസ്മരണം നടത്തി. ദിനേശ് പുനൂർ പുസ്തക ചർച്ചക്ക് നേതൃത്വം നൽകി. എ.വി മുഹമ്മദ്, ഇ.എസ് സിന്ധു, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, കെ.അബ്ദുസലീം, ഇ സയിറ, ജാസ്മിൻ, ടി.പി. അജയൻ, കെ കെ ആതിര, പി പ്രശാന്ത് കുമാർ, ഷിജിന പോൾ, കെ സാദിഖ് എന്നിവർ സംസാരിച്ചു.


Post a Comment

0 Comments