തലയാട്: കാന്തലാട് വില്ലേജിന്റെ പരിധിയിൽപ്പെട്ട മലയോര മേഖലയിൽ ഭൂമിയുടെ ഡിജിറ്റൽ സർവേ നടപടികൾ ആരംഭിച്ചു. പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഈ പ്രദേശം അൺസർവേ ആയതിനാൽ പ്രദേശവാസികൾക്ക് ലോണും മറ്റ് ആനുകൂല്യങ്ങളും കിട്ടുവാൻ വളരെ പ്രയാസമായിരുന്നു. സർവ്വേ സൂപ്രണ്ട് ദിലീപ് കുമാർ, ഹെഡ് സർവേയർ വിനോദ് കുമാർ, വില്ലേജ് ഓഫിസർ സി.കെ സതീശൻ, മെംബർമാരായ ലാലി രാജു, ദൈജ അമീൻ, പി. ഉസ്മാൻ, കെ.കെ ബാബു, മുഹമ്മദലി, കെ.കെ ബിജു, അജീന്ദ്രൻ, മുനീർ പടിക്കൽ വയൽ സംബന്ധിച്ചു.
0 Comments