കൊടുവള്ളി: ലൈറ്റ്‌നിങ് ക്ലബ് സംഘടിപ്പിക്കുന്ന 39ാം കൊയപ്പ ഫുട്‌ബോൾ ടൂർണമെന്റിന്റെ സ്വാഗതസംഘം ഓഫിസ് മുൻ എം.എൽ.എ കാരാട്ട് റസാക്ക് ഉദ്ഘാടനം ചെയ്തു. കൊടുവള്ളി മുനിസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു, സ്വാഗതസംഘം ഭാരവാഹികളായ ഷറഫു കളത്തിങ്ങൽ, ബിജു പടിപ്പുരക്കൽ, സി.കെ.എ ജലീൽ, പി.ടി.സി ഗഫൂർ, കെ.ടി സുനി, യൂസുഫ് കരീറ്റിപറമ്പ്, കെ. റഹീം, അബ്ദുള്ള മാതോലത്ത്, പി.ടി അസ്സൈൻകുട്ടി, ഫൈസൽ കാരാട്ട്, കളത്തിങ്ങൽ ജമീല സംസാരിച്ചു. ക്ലബ് ഭാരവാഹികളായ മാക്‌സ് ഫൈസൽ, സി.കെ ജലീൽ, നജു തങ്ങൾസ്, പി.കെ അബ്ദുൽ വഹാബ്, പി.ടി.എ ലത്തീഫ്, എം. മുബാറക്, എം.കെ.വി നൗഷാദ്, കെ.കെ സുബൈർ, തങ്ങൾസ് മുഹമ്മദ്, കെ.കെ ഹംസ, വി.സി മജീദ്, വി.സി ഹംസ സംബന്ധിച്ചു.
0 Comments