പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ കൺസ്യൂമർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ കാലത്തെ ഉപഭോക്താവ് എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നോഡൽ ഓഫീസർ ഡി എസ് സത്യജിത്ത് ക്ലാസ്സ് നയിച്ചു. ഉപഭോക്താവിന്റെ അവകാശങ്ങളെ കുറിച്ചും പരാതികൾ എങ്ങനെ നൽകണം, എവിടെയാണ് നൽകേണ്ടത് എന്നതിനെക്കുറിച്ചും സാധനങ്ങൾ വാങ്ങുമ്പോൾ ബില്ല് നിർബന്ധമായും വാങ്ങേണ്ടതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. തുടർന്ന് കുട്ടികൾക്കായി ക്വിസ് മത്സരം നടത്തി. സീനിയർ അസിസ്റ്റന്റ് എ വി മുഹമ്മദ് അധ്യക്ഷനായി. പ്രിൻസിപ്പാൾ ഡോ. സിന്ധു ഉദ്ഘാടനം ചെയ്തു. കെ യൂസഫ് അലി സ്വാഗതവും ടി പി മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.
0 Comments