Ticker

6/recent/ticker-posts

ബാലരാമപുരത്ത് രണ്ടുവയസുകാരിയുടെ മരണം കൊലപാതകം

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടുവയസുകാരിയുടെ മരണം കൊലപാതകം. കുട്ടിയെ ജീവനോടെ കിണറ്റിലെറിഞ്ഞു കൊല്ലുകയായിരുന്നുവെന്ന് അമ്മാവൻ. മുങ്ങിമരണമെന്നാണ് പോസ്റ്റുമോർട്ടം റിപോർട്ടിലുള്ളത്. പോലീസിന്റെ ചോദ്യം ചെയ്യലിൽ കുഞ്ഞിന്റെ അമ്മാവനായ ഹരികുമാർ  ദേവേന്ദുവിനെ കിണറ്റിൽ എറിഞ്ഞ് കൊല്ലുകയായിരുന്നെന്ന് നേരത്തേ  വെളിപ്പെടുത്തിയിരുന്നു. എന്തിനാണ് കൊടുംകൃത്യം ചെയ്തതെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കണ്ടെത്താനായിട്ടില്ല. മാതാപിതാക്കളുടെ മൊഴിയിൽ വൈരുദ്ധ്യമുള്ളതായി പോലീസ് അറിയിച്ചു. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കസ്റ്റഡിയിലുള്ള ഹരികുമാറിന്റെ കുറ്റസമ്മത മൊഴി ഒന്നുകൂടി ഉറപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്. ഇന്ന് രാവിലെയാണ് ബാലരാമപുരത്ത് കാണാതായ രണ്ടു വയസുകാരിയുടെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽ കണ്ടെത്തിയത്. സംഭവത്തിൽ രാവിലെ മുതൽ അടിമുടി ദുരൂഹത ഉണ്ടായിരുന്നു.കോട്ടുകാൽക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകൾ ദേവേന്ദു ആണ് മരിച്ചത്.



Post a Comment

0 Comments