Ticker

6/recent/ticker-posts

കൊടുവള്ളി നഗരസഭ ഭിന്നശേഷി കലോൽസവം


കൊടുവള്ളി : 2024-2025 വാർഷത്തേ കൊടുവള്ളി നഗരസഭ ഭിന്നശേഷി കലോൽസവം താരകങ്ങൾ എന്ന പേരിൽ മാനിപുരം എ.യു.പി സ്‌കൂളിൽ അരങ്ങേറി. നൂറിലതികം കലാപ്രതിഭകൾ വിവിധ പരിപാടികളിലായി പങ്കെടുത്തു. കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ഭിന്നശേഷി കലോൽസവം ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംങ്കമ്മിറ്റി ചെയർമാൻ റംല ഇസ്മാഈൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചേയർപേഴ്‌സൺ വി.സി.നൂർജഹാൻ മുഖ്യാതിഥിയായിരുന്നു. സ്റ്റാന്റിംങ്കമ്മിറ്റി  ചെയർമാൻമാരായ ആയിഷ ഷഹനിദ, കെ.ശിവദാസൻ, ഐ.സി.ഡി.എസ്സ്. സൂപ്രവൈസർ സുധാര്യ സി. നഗരസഭ കൗൺസിലർമാരായ അഷ്‌റഫ് ബാവ , കെ.സുരേന്ദ്രൻ, സോജിത്ത്, കെ.എം.' സുഷിനി, എൻ.കെ. അനിൽകുമാർ, ഷരിഫാ കണ്ണാടിപ്പൊയിൽ, ഹഫ്‌സത്ത് ബഷിർ ,മുഹമ്മദ് കുണ്ടുങ്ങര, മോഹനൻ മാസ്റ്റർ, സരിത ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.


Post a Comment

0 Comments