ബാലുശ്ശേരി: കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി ബാലുശ്ശേരി നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെട്ട ലൈബ്രറികൾക്കുള്ളപുസ്തക വിതരണം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ എം.എൽ.എ അഡ്വ. കെ.എം സച്ചിൻദേവ് ഉദ്ഘാടനം നിർവഹിച്ചു, താമരശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി, കെ.കെ. പ്രദീപൻ സ്വാഗതം പറഞ്ഞു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത അധ്യക്ഷത വഹിച്ചു.
സാഹിത്യകാരൻ കെ. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ടി.എം.ശശി, സഹീർ മാസ്റ്റർ,നിയോജക മണ്ഡലം വികസന സമിതി കൺവീനർ ഇസ്മയിൽ കുറുമ്പൊയിൽ, യുവജനക്ഷേമ ബോർഡ് മെമ്പർ ടി.കെ.സുമേഷ് , ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എൻ. ശങ്കരൻ മാസ്റ്റർ, കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എൻ.ആലി, ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ജോ സെക്രട്ടറി താമരശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പി.കെ മുരളി നന്ദി രേഖപെടുത്തി.
0 Comments