Ticker

6/recent/ticker-posts

ഫൈസൽ ചികിത്സാ സഹായ കമ്മിറ്റിക്ക് കൈത്താങ്ങായി ബസുകൾ

നരിക്കുനി: നരിക്കുനി പഞ്ചായത്തിലെ കുണ്ടായി പാലക്കാപറമ്പിൽ ഫൈസലിന്റെ(46) കരൾ ചികിത്സക്ക്  താമരശ്ശേരി-നരിക്കുനി -കോഴിക്കോട് റൂട്ടിൽ സർവിസ് നടത്തുന്ന വെസ്റ്റേൺ ഹോളിഡേയ്സിന്റെ അഞ്ചു ബസുകളും നരിക്കുനി- പാലങ്ങാട് റൂട്ടിൽ സർവിസ് നടത്തുന്ന ബുസ്താന ബസും ഒരു ദിവസത്തെ വേതനം ചികിത്സാ ചെലവിലേക്ക് നൽകി. 35 ലക്ഷത്തിലധികം രൂപയിലധികം ചെലവാണ് ശസ്ത്രക്രിയയ്ക്ക് വരുന്ന ചെലവ്. കൊടുവള്ളി എസ്.ഐ ആന്റണി ഫ്‌ലാഗ് ഓഫ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്  ജൗഹർ പൂമംഗലം, എ.എസ്.ഐ സ്വപ്‌നേഷ്, സി.പി.ഒ ബിജു, മുഹമ്മദ്, മൻസൂർ, ജവഹർ മോട്ടി, സലീം സുൽത്താൻ സംസാരിച്ചു.




Post a Comment

0 Comments