Ticker

6/recent/ticker-posts

ജനശ്രദ്ധ നേടി പൂനൂർ ജി.എം.യു.പി സ്‌കൂളിൽ ഭക്ഷ്യമേള

പൂനൂർ: ജി.എം.യു.പി സ്‌കൂൾ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ഭക്ഷ്യമേളയും വിപണനവും ജനശ്രദ്ധ നേടി. അധ്യാപകരും, എം.പി.ടി.എ അംഗങ്ങളും, വിദ്യാർഥികളും വീടുകളിൽ നിന്നും പാകം ചെയ്തു കൊണ്ടുവന്ന വ്യത്യസ്ത രുചികളിലുള്ള വിഭവങ്ങളാണ് മേളയിൽ സ്ഥാനം പിടിച്ചത്. ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ സി.പി കരീം മുഖ്യാതിഥിയായി. പ്രധാനാധ്യാപകൻ എ.കെ സലാം, ബുഷ്‌റ മോൾ, പി.ടി.എ പ്രസിഡന്റ് അസ് ലം കുന്നുമ്മൽ, എം.പി.ടി.എ ചെയർപേഴ്‌സൺ സീനത്ത് ജബ്ബാർ, സ്റ്റാഫ് സെക്രട്ടറി സലാം മലയമ്മ, ഭക്ഷ്യമേള കൺവീനർ നജ്മ സംബന്ധിച്ചു.



Post a Comment

0 Comments