Ticker

6/recent/ticker-posts

കന്നൂട്ടിപ്പാറ സ്‌കൂളിൽ ന്യൂട്രീഷ്യൻ ഗാർഡൻ വിളവെടുപ്പ് നടത്തി

കട്ടിപ്പാറ : കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെട്ട ന്യൂട്രീഷ്യൻ ഗാർഡൻ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പിന്റെ ഉദ്ഘാടനം കന്നൂട്ടിപ്പാറ ഐ.യു.എം.എൽ.പി സ്‌കൂളിൽ കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് നിർവ്വഹിച്ചു. ചുരുങ്ങിയ കാലയളവിനുള്ളിൽ അക്കാദമിക രംഗത്തും കലാകായിക രംഗങ്ങളിലും മികവു തെളിയിച്ച കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്‌കൂൾ ,ന്യൂട്രീഷ്യൻ ഗാർഡൻ പദ്ധതിയിലൂടെയും നവ മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പിടിഎ പ്രസിഡണ്ട് ഷംനാസ് പൊയിൽ അധ്യക്ഷനായി. കട്ടിപ്പാറ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ എ കെ അബൂബക്കർ കുട്ടി, ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി മുൻ ചെയർമാൻ ഷാഹിം ഹാജി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. അബുലൈസ് തേഞ്ഞിപ്പലം ഭാവി പ്രവർത്തന രേഖ വിശദീകരിച്ചു. ന്യൂട്രിഷ്യൻ ഗാർഡൻ പദ്ധതിയുടെ കൺവീനർ മുബീർ തോലത്ത് ,ജോയന്റ് കൺവീനർ മുഹ്‌സിന ഷംസീർ, സജ്‌ന നിസാർ, ഷംസീർ, സ്റ്റാഫ് സെക്രട്ടറി കെ.പി ജസീന, ഹരിതസഭ കൺവീനർ കെ.സി ശിഹാബ്, വിങ്ങ്‌സ് പ്രിപ്രൈമറി സ്‌ക്കൂൾ ഹെഡ് പി സജീന ടീച്ചർ, തസ്ലീന പി.പി, ടി. ഷബീജ്, ഷാഹിന കേയക്കണ്ടി, പ്രബിത പി.ബി, അനുശ്രീ പി.പി, ആര്യാമുരളി, എൻ രോഹിത് മുതലായവർ ആശംസകളർപ്പിച്ചു.

Post a Comment

0 Comments