Ticker

6/recent/ticker-posts

കൊടുവള്ളി നഗരസഭയിലെ പ്രവൃത്തി പൂർത്തീകരിച്ച റോഡുകൾ ഉദ്ഘാടനം

കൊടുവള്ളി: കൊടുവള്ളി നഗരസഭയിലെ 4-ാം ഡിവിഷൻ പൊയിലങ്ങാടിയിൽ 2024-25 വാർഷിക പദ്ധതിയിൽ ഫണ്ട് വകയിരുത്തി പ്രവൃത്തി പൂർത്തീകരിച്ച ചെറിയങ്ങോട്ട്-ചേലോണ റോഡ് കോൺക്രീറ്റ്, കുന്നുമ്മൽ-അണ്ടോണമീത്തൽ റോഡ് കോൺക്രീറ്റ്, നടുക്കുടുക്കിൽ- പാലക്കുന്ന് നടപ്പാത കോൺക്രീറ്റ് എന്നിവയുടെ ഉദ്ഘാടനം കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു നിർവ്വഹിച്ചു. ഡിവിഷൻ കൗൺസിലർ എൻ.കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്‌സൺ വി.സി. നൂർജഹാൻ, പി.കെ.വിശ്വനാഥൻ, സി.സി. നാരായണൻ പിള്ള, ഗീത. സി, വൽസല.സി.എ, സി.സി.ഷാജി, കെ.ശശിധരൻ, കാദർ.കെ,എൻ.കെ. മോഹൻലാൽ, വേലു.കെ,അറുമുഖൻ.കെ, ഹൈദരാലി.കെ, ജമീല. കെ,അനിൽകുമാർ.സി, ജാഫർ സിദ്ദീഖ്,മറിയത്ത്.കെ,തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.



Post a Comment

0 Comments