കോഴിക്കോട് : പൊതുജനാരോഗ്യ നിയമത്തെക്കുറിച്ച് ആരോഗ്യ വകുപ്പിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും നേതൃത്വത്തിൽ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലും അവബോധ ക്ലാസുകൾ സംഘടിപ്പിക്കാൻ ജില്ലാ പൊതുജനാരോഗ്യ സമിതി യോഗം തീരുമാനിച്ചു. തദ്ദേശസ്ഥാപനത്തിലെ അംഗങ്ങൾക്കും ജീവനക്കാർക്കുമാണ് പൊതുജനാരോഗ്യ കേന്ദ്രങ്ങൾ വഴി ക്ലാസ് നടത്തുക. അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ച് പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ശക്തമാക്കാനും യോഗം തീരുമാനിച്ചു. എലിപ്പനി, മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള രോഗങ്ങൾക്കെതിരേ അവബോധവും കർശന നടപടികളും സ്വീകരിക്കും. കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ എ.ഡി.എം സി. മുഹമ്മദ് റഫീക്ക് അധ്യക്ഷനായി.
ജില്ലാ ആരോഗ്യ ഓഫിസർ ഡോ. എൻ. രാജേന്ദ്രൻ, ഡി.എം.ഒ (ഹോമിയോ) ഡോ. കവിത പുരുഷോത്തമൻ, ജില്ലാ ആർ.സി.എച്ച് ഓഫിസർ ഡോ. സച്ചിൻ ബാബു, ടെക്നിക്കൽ അസി. ജോയ് തോമസ്, ഭക്ഷ്യസുരക്ഷ വകുപ്പ് അസി. കമ്മിഷണർ എ. സക്കീർ ഹുസൈൻ, തദ്ദേശസ്വയംഭരണം, കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം, ഫിഷറീസ്, വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംബന്ധിച്ചു.
0 Comments