തലയാട് : കുടിയേറ്റത്തിന്റെ ചൂടും ചൂരും ആവേശമുയർത്തുന്ന മലയോര ഗ്രാമത്തിൽ നിന്ന് ഉയർന്ന് കേൾക്കുന്നത് കാൽപന്ത് കളിയുടെ ആരവാവേശം. പ്രഗത്ഭ താരങ്ങളെ അണിനിരത്തി എഫ്.സി.തലയാട്, ഫോസന്യൂ സോക്കർ ഫറോക്ക്, ബ്ലാക്‌സൺസ് തിരുവോട്, എഫ്‌സി അരീക്കോട്, എംവൈസി കക്കയം, എഫ്‌സി ഷൂട്ടേഴ്‌സ് കൂരാച്ചുണ്ട്, ക്ലബ് മിലാഷ് വാഴക്കാട്, വിക്ടറി ചാലിടം കൂരാച്ചുണ്ട്, എംഇഎസ് കോളേജ് മമ്പാട്, ജനത കരിയാത്തുംപാറ, യുനൈറ്റഡ് എഫ്‌സി വയനാട് എന്നീ 12 ടീമുകൾ 11 ദിവസം നീളുന്ന ടൂർണമെന്റിൽ മാറ്റുരയ്ക്കും.
ഒന്നാം സ്ഥാനക്കാർക്ക് ഫാ.വട്ടുകുളം സ്മാരക എവർറോളിംഗ് ട്രോഫിയും 100001 രൂപ പ്രൈസ്മണിയും, രണ്ടാം സ്ഥാനം നേടുന്ന ടീമിന് ആഗസ്തി എബ്രഹാം കടുകൻമാക്കൽ എവർറോളിംഗ് ട്രോഫിയും 50001രൂപ പ്രൈസ്മണിയും ലഭിക്കും.
ഇന്ന് വ്യാഴാഴ്ച നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ബ്ലാക്‌സൺസ് തിരുവോട്, ഫോസ ന്യൂ സോക്കർ ഫറോക്കുമായി ഏറ്റുമുട്ടും. താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.
0 Comments