പാലങ്ങാട്: ജില്ലയിലെ അറിയപ്പെടുന്ന വോളിബാൾ ക്ലബുകളിലൊന്നായ സൊപ്രാനോ എൻജിനീയറിങ് ആർട്‌സ് ആൻഡ് സ്‌പോർട്സ് പാലങ്ങാടിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. 1975ൽ സ്ഥാപിതമായ ക്ലബിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ജൂബിലി ലോഗോ മുൻ ഇന്ത്യൻ വോളി നായകനും അർജുന അവാർഡ് ജേതാവുമായ ടോം ജോസഫ് പ്രകാശനം ചെയ്തു. എം.ആർ അലിക്കോയ അധ്യക്ഷനായി. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ, പി.പി ശ്രീധരനുണ്ണി, നരിക്കുനി പഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻകണ്ടി, വാർഡ് മെംബർ ജസീല മജീദ്, ജില്ല വോളിബാൾ അസോസിയേഷൻ സെക്രട്ടറി കെ.കെ മുസ്തഫ, വി.പി ആലി ക്കുഞ്ഞി, അനിൽകുമാർ എന്നിവർ സംസാരിച്ചു. വോളിബാൾ പ്രതിഭകളായ ടി.കെ രാഘവൻ നായർ, പി.പി ശ്രീനിവാസൻ, ഹാരിസ് മുഹമ്മദ്, ടി.കെ ശ്രീഷ്, വി.കെ അബ്ദുല്ലത്തീഫ്, പി. ജോബിഷ്, പി. ജംഷീദ്, പി.എസ്. ശ്രീനാഥ്, റഹീൽ റംഷാദ് എന്നിവരെ പരിപാടിയിൽ ആദരിച്ചു.
0 Comments