കിനാലൂർ : എസ് എസ് എഫ് പൂനൂർ ഡിവിഷൻ ക്രൗൺ ദി പാത് ഉദ്ഘാടനം കിനാലൂർ തച്ചംപൊയിൽ യൂണിറ്റിൽ നടന്നു. യൂണിറ്റ് പ്രവർത്തകരുടെ സമ്പൂർണ സംഗമമാണ് ക്രൗൺ ദി പാത്. സംഗമത്തിൽ മദ്ഹബിലെ നാല് ഇമാമുകളെ കുറിച്ചുള്ള അവതരണങ്ങൾ നടന്നു. ഡിവിഷൻ ഫിനാ: സെക്രട്ടറി ഇല്യാസ് ഖുതുബി അധ്യക്ഷനായി. അബ്ദുലത്തീഫ് സഖാഫി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സിറാജുദ്ധീൻ സഖാഫി നെരോത് വിഷയാവതരണം നടത്തി. കേരള മുസ്ലിം ജമാഅത് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ്, അർഷാദ് എന്നിവർ സംസാരിച്ചു. മുഹമ്മദ് റാഫി ഖുതുബി കരുമല സ്വാഗതവും ശാമിൽ നന്ദിയും പറഞ്ഞു.
0 Comments