Ticker

6/recent/ticker-posts

താമരശ്ശേരി ജി.വി.എച്ച്.എസ്.എസിൽ എസ്.പി.സി പാസ്സിംഗ് ഔട്ട് പരേഡ് നടത്തി

താമരശ്ശേരി : താമരശ്ശേരി ജി വി എച്ച് എസ് എസ് ,എസ് പി സി പതിമൂന്നാം ബാച്ചിൻ്റെ പാസ്സിംഗ് ഔട്ട് പരേഡ് നടത്തി. താമരശ്ശേരി ഇൻസ്പെക്ടർ സായൂജ് സർ മുഖ്യാതിഥിയായി പങ്കെടുത്തു. റജ ഫാത്തിമ ജനറൽ ക്യാപ്റ്റനും മൃദുൽ തേജസ് വൈസ് ക്യാപ്റ്റനുമായി നയിച്ച പരേഡിൽ പ്രിൻസ് കുമാർ, ആര്യനന്ദ എന്നിവർ പ്ലാറ്റൂൺ കമാൻറർമാരായി.ചടങ്ങിൽ പ്രിൻസിപ്പൽ മഞ്ജുള യു ബി, എച്ച് എം മുഹമ്മദ് ബഷീർ പിടി, പി ടി എ പ്രസിഡൻ്റ് വിനോദൻ എം, വൈസ് പ്രസിഡൻ്റ് അഷ്റഫ് കോരങ്ങാട്, സി പി ഒ സാഹിദ വി, എ സി പി ഒ റസാഖ് മലോറം, ഡി ഐമാരായ രജനീഷ്, രജിത തുടങ്ങിയവർ സംബന്ധിച്ചു.


Post a Comment

0 Comments