Ticker

6/recent/ticker-posts

വയോധികൻ വീടിനകത്ത് മരിച്ച നിലയിൽ

കോഴിക്കോട്: വയോധികനെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി പൂനൂർ കുണ്ടത്തില്‍ സുധാകരൻ (62) ആണ് മരിച്ചത്. ഇന്ന് 11 മണിയോടെയാണ് ഇയാളെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ മുറികളില്‍ നിലത്ത് രക്തം ചിതറി കിടക്കുന്നതും മുൻവശത്തെ വാതില്‍ അകത്ത് നിന്നും കുറ്റി ഇടാത്ത നിലയിലായിരുന്നു. ഇതോടെ മരണത്തില്‍ സംശയങ്ങള്‍ ബലപ്പെട്ടു. പോലീസ് ഫിംഗർപ്രിൻ്റ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. താമരശ്ശേരി ഡിവൈഎസ്‌പി സുഷീറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.പൊലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.പോസ്റ്റ്‌മോർട്ടം പരിശോധനയില്‍ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് കരുതുന്നത്.

Post a Comment

0 Comments