Ticker

6/recent/ticker-posts

13 വയസുകാരിയെ താമരശ്ശേരിയിൽ നിന്ന് കാണാതായ സംഭവം; ബന്ധുവായ യുവാവ് അറസ്റ്റിൽ

താമരശേരിയിൽ പതിമൂന്നുകാരിയെ  താമരശേരിയിൽ നിന്നും കാണാതായ സംഭവത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. പെൺകുട്ടിയേയും യുവാവിനെയും ചൊവ്വാഴ്ച ബംഗളൂരുവിൽ നിന്നാണ് കണ്ടെത്തിയത്.


പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.കർണാടക പോലീസാണ് ഇരുവരെയും കണ്ടെത്തിയത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ താമരശേരി പോലീസ് ബംഗളുരുവിലെത്തി. ചൊവ്വാഴ്ച രാത്രിയോടെ പെൺകുട്ടിയെയും യുവാവിനെയും നാട്ടിലെത്തിച്ചു. 

മാർച്ച് 11ന് രാവിലെ പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പോയതായിരുന്നു എട്ടാം ക്ലാസുകാരി. കാണാതായതോടെ രക്ഷിതാക്കൾ താമരശേരി പൊലീസിൽ പരാതി നൽകി.



പോലീസ് അന്വേഷണത്തിൽ തൃശൂരിലെ സ്വകാര്യ ലോഡ്ജിൽ നിന്നും യുവാവിൻറെയും പെൺകുട്ടിയുടെയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചതിനു പിന്നാലെയാണ് ബംഗളൂരുവിൽ വച്ച് കർണാടക പൊലീസ് ഇവരെ കണ്ടെത്തിയത്.


ഇതേ പെൺകുട്ടിയെ നേരത്തേയും ഇയാൾ തട്ടിക്കൊണ്ടിപോയിരുന്നു. ഈ കേസിൽ പോക്സോ ചുമത്തി അറസ്റ്റിലായ ഇയാൾ 70 ദിവസത്തോളം റിമാൻഡിലായിരുന്നു.


ജയിലിൽനിന്ന് പുറത്തിറങ്ങിയ ഇയാൾ പരാതി പിൻവലിക്കണമെന്ന് പറഞ്ഞ് പെൺകുട്ടിയെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയെ വീണ്ടും കാണാതായത്.


Post a Comment

0 Comments